s

ആലപ്പുഴ: വട്ടപ്പള്ളി ജാഫർ ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഡ്യ സംഗമം സംഘടിപ്പിച്ചു. ചീഫ് ഇമാം സുൽഫിക്കർ റഹ്മാനി ഐക്യദാർഡ്യ സന്ദേശം നൽകി .മഹല്ല് പ്രസിഡന്റ് എ .എം .ഷിറാസ് , ജനറൽ സെക്രട്ടറി ഐ.ഹാരിസ് സലീം, ട്രഷറർ എ.അബ്ദുൽ ഷുക്കൂർ, വൈസ് പ്രസിഡന്റ് മുഹമ്മദ് റഷീദ്, ജോയിന്റ് സെക്രട്ടറിമാരായ ഫൈസൽ എം.എ, അബ്ദുൽ സലാം, കൺവീനർ പി.എസ്.അഷറഫ്,ഷമീർ മന്നാനി, ഹാരിസ് മുഈനി എന്നിവർ സംസാരിച്ചു. മഹല്ല് നിവാസികളും പൊതുജനങ്ങളും സംബന്ധിച്ചു സംഗമത്തിൽ ഇസ്രയേൽ പതാക കത്തിച്ചു. ഇസ്രയേലിന്റെയും അമേരിക്കയുടെയും ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തു.