
മുഹമ്മ: മണ്ണഞ്ചേരി ശ്രീപൂഞ്ഞിലിക്കാവിൽ കാവുങ്കൽ ദേവീക്ഷേത്രത്തിൽ ദേവീഭാഗവത നവാഹജ്ഞാനയജ്ഞത്തോടനുബന്ധിച്ച് സ്വയംവര ഹോമവും പാർവ്വതീപരിണയവും നടന്നു. വാദ്യമേങ്ങളുടേയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് പാർവ്വതീപരിണയ ഘോഷയാത്ര നടന്നത്. ക്ഷേത്രയോഗം പ്രസിഡന്റ് വി.സി വിശ്വമോഹൻ, സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ, ദേവസ്വം മാനേജന്മാരായ ബി.രാജേന്ദ്ര പ്രസാദ് , കെ.എസ്.ജനാർദ്ദന പൈ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇന്ന് രാവിലെ 10 ന് മൃത്യുഞ്ജയ ഹോമം, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് ഉമാമഹേശ്വര പൂജ ആചാര്യ പ്രഭാഷണം , പ്രസാദമൂട്ട്.
നാളെ രാവിലെ 10 ന് നവഗ്രഹ പൂജ, 6.45 ന് കുമാരി പൂജ, രാത്രി 7 ന് പൂജവയ്പ്, ആചാര്യ പ്രഭാഷണം, പ്രസാദമൂട്ട് . 30ന് രാവിലെ 8.30 ന് മണി ദീപ
പ്രകാശനം. ഒക്ടോബർ 1ന് വിശേഷാൽ പൂജകൾ , 2ന് വിജയദശമി, രാവിലെ 7 ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം. 12.30 അന്നദാനം. വൈകിട്ട് 6 ന് ദീപക്കാഴ്ച.