അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലം സാംസ്കാരികോത്സവത്തിന്റെ ഭാഗമായ തോട്ടപ്പള്ളി ഫെസ്റ്റ് ഇന്ന് സമാപിക്കും. വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനം കെ.സി.വേണുഗോപാൽ എം. പി ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിന്റെ ഭാഗമായി രാവിലെ 10 ന് അമ്പലപ്പുഴയുടെ വികസന വഴികൾ എന്ന പേരിൽ മണ്ഡലം വികസന സദസ് നടത്തും. തുടർന്ന് 2 ന് വൃത്തിയുടെ സമൃദ്ധി എന്ന പേരിൽ നടത്തുന്ന ശുചിത്വ സെമിനാർ ടി.എൻ.സീമ ഉദ്ഘാടനം ചെയ്യും. ഹരിതകർമ്മസേനാംഗങ്ങൾക്ക് ആദരവും നൽകും. വൈകിട്ട് 6 ന് നൃത്തസന്ധ്യയും രാത്രി 7ന് സ്റ്റാർ സിംഗർ താരങ്ങളുടെ ഗാനമേള ആൻഡ് മിമിക്സും അരങ്ങേറും.