മാവേലിക്കര: റോട്ടറി ക്ലബ് മാവേലിക്കര റോട്ടറി ഡിസ്ട്രിക്ട് പ്രൊജക്റ്റായ ഓപ്പോളിന്റെ നിർമ്മല പ്രോഗ്രാമിന്റെ ഭാഗമായി മാവേലിക്കര സബ് ട്രഷറി ഓഫീസിൽ പുതിയ വാട്ടർ ഫിൽട്ടർ സ്ഥാപിച്ചു. എം.എസ്.അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാവേലിക്കര റോട്ടറി ക്ലബ് പ്രസിഡന്റ് സൈമൺ ഫ്രാൻസിസ്, അസിസ്റ്റന്റ് ഗവർണർ എബി ജോൺ, സബ് ട്രഷറി ഓഫീസർ ഷാജു ജോൺ, ക്ലബ് സെക്രട്ടറി കെ.എം.മാത്തർ എന്നിവർ സംസാരിച്ചു.