അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 244 -ാം നമ്പർ പുന്നപ്ര പടിഞ്ഞാറ് ശാഖയിലെ നവരാത്രി മഹോത്സവം നാളെ പൂജവയ്പ്പോടെ ആരംഭിച്ച് 2ന് പൂജയെടുപ്പോടെ സമാപിക്കും. നാളെ വൈകിട്ട് 6ന് ഡോ.ഡാലിയ ഭദ്രദീപ പ്രകാശനം നിർവഹിക്കും. 2ന് രാവിലെ 9ന് വിദ്യാരംഭം. കുരുന്നുകൾക്ക് മുൻ മന്ത്രി ജി.സുധാകരൻ, അറവുകാട് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ജി.രാജേഷ് എന്നിവർ ആദ്യക്ഷരം പകർന്നു നൽകും. രാവിലെ11 ന് പാരിതോഷിക വിതരണം.