
ആലപ്പുഴ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ 41 -ാംമത് പറവൂർ യൂണിറ്റ് വാർഷിക സമ്മേളനം പറവൂർ പബ്ളിക് ലൈബ്രറി ഹാളിൽ നടന്നു.യൂണിറ്റ് പ്രസിഡന്റ് ജോസഫ് അപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാപ്രസിഡന്റ് സി.കെ.ഇമ്മാനുവൽ ഉദ്ഘാടനംചെയ്തു.
യൂണിറ്റ് സെക്രട്ടറി പ്രിൻസ് ബി.ടി സ്വാഗതം പറഞ്ഞു. ജോ.സെക്രട്ടറി രാജേഷ്മോൻ.ജി അനുശോച പ്രമേയം അവതരിപ്പിച്ചു.സംസ്ഥാന കമ്മറ്റി അംഗം ഹരീഷ് കൈരളി റിപ്പോർട്ടും ബൈലോ ഭേദഗതി വിശദീകരണവും നടത്തി.ജില്ലാകമ്മിറ്റി അംഗം സി.സി.ബാബു,മേഖല സെക്രട്ടറി സന്തോഷ് കാത്തു,യൂണിറ്റ് ട്രഷറർ വിമൽറോയ് തുടങ്ങിയവർ സംസാരിച്ചു.
അനുപമ സാജൻ,ജ്യോതി വി.എസ് എന്നിവരെ പ്രകാശ് ചെറുബ് ആദരിച്ചു.
സമ്മാനകുപ്പൺ വിതരണോദ്ഘാടനം പ്രേംനാഥ് നിർവഹിച്ചു.