1

കുട്ടനാട് :കുട്ടനാട് ഫൈൻ ആർട്സ് സൊസൈറ്റി നേതൃത്വത്തിൽ ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസലിക്ക പാരീഷ് ഹാളിൽ രണ്ടുദിവസമായി നടക്കുന്ന വസന്തോത്സവം പരിപാടിക്ക് തുടക്കമായി. പ്രമുഖ നാടകകൃത്ത് ഫ്രാൻസീസ് ടി.മാവേലിക്കര പരിപാടി ഉദ്ഘാടനം ചെയ്തു. ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ് അഗസ്റ്റിൻ ജോസ് അദ്ധ്യക്ഷനായി. കുട്ടനാട് എം. എൽ. എ .തോമസ് കെ തോമസ് മുഖ്യപ്രഭാഷണം നടത്തി പൊൻകുന്നം വർക്കി പുരസ്ക്കാരം സി.കെ.സദാശിവന് സമ്മാനിച്ചു. അഡ്വ. ജേക്കബ് എബ്രഹാം , ജോസഫ് കെ .നെല്ലുവേലി, എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ രമേശ്കുമാർ സ്വാഗതവും ട്രഷറർ വി.വിത്തവാൻ നന്ദിയും പറഞ്ഞു. ലാ മത്സരങ്ങൾ നടൻ പുന്നപ്ര അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കൈകൊട്ടിക്കളി മത്സരത്തിൽ കലവൂർ ധൃതി വീര നാട്യം സമിതി ഒന്നാം സ്ഥാനവും തുറവൂർ ശ്രീനടനം നൃത്ത കലാസമിതി രണ്ടാം സ്ഥാനവും പുലിയൂർ കോയിത്തറ കാവിലമ്മ വീരനാട്യം കലാ സമിതി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലഹരിവിരുദ്ധ പ്ലോട്ട് മത്സരത്തിൽ ചനപക്കുളം സെന്റ് മേരീസ് ഹൈസ്ക്കൂൾ ഒന്നാം സ്ഥാനം നേടി. മത്സരവിജയികൾക്ക് സെന്റ് മേരീസ് ബസലിക്ക ചർച്ച് അസി.വികാരി അഖിൽ തലച്ചിറ സമ്മാനങ്ങൾ വീതരണം ചെയ്തു.