
മുഹമ്മ: മലയാളിയുടെ പരമ്പരാഗത ഭക്ഷണ ശീലങ്ങളിലൊന്നായ "കപ്പയും കാന്താരിയും " പദ്ധതിയുമായി കഞ്ഞിക്കുഴി.
ഇതിനായി കഞ്ഞിക്കുഴിയിലെ ഒമ്പതിനായിരത്തിലധികം കുടുംബങ്ങളിൽ കപ്പകൊമ്പും കാന്താരിമുളക് തൈകളുംആണ് വിതരണം ചെയ്യുന്നത് പഞ്ചായത്ത് പദ്ധതിയിൽ 5ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.ഈ പദ്ധതിയുടെ ഉദ്ഘാടനം .ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജ്വേരിനിർവ്വഹിച്ചു . എട്ടാം വാർഡിലെ ചക്കനാട്ട് ഷാജിയുടെ കൃഷിയിടത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത്പ്രസിഡന്റ് ഗീതാകാർത്തികേയൻ അദ്ധ്യക്ഷതവഹിച്ചു . .ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ ബൈരഞ്ജിത്ത് ആസൂത്രണ സമിതിഉപാദ്ധ്യക്ഷൻ സി.പി.ദിലീപ്,ജനപ്രതിനിധികളായ ഇന്ദിര,കർമ്മസേന സെക്രട്ടറിജി .ഉദയപ്പൻ,കൃഷി ഓഫിസർ റോസ്മിജോർജ്ജ്, അസി.കൃഷിഓഫിസർ എസ്. ഡി. അനില എന്നിവർ സംസാരിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.സന്തോഷ് കുമാർ സ്വാഗതവും 8ാ-ാം വാർഡ്മെമ്പർ ദീപുമോൻ നന്ദിയും പറഞ്ഞു.