ചേർത്തല: പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് തറമൂട്ടിൽ തെരുവുനായയുടെ ആക്രമത്തിൽ ഒമ്പതു പേർക്ക് കടിയേറ്റു. തൊഴിലുറപ്പു തൊഴിലാളികൾക്കും സമീപത്തെ മരണവീട്ടിലെത്തിയവർക്കുമാണ് കടിയേറ്റത്. മൂന്നുപേരെ ആലപ്പുഴ,കോട്ടയം മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ വിവിധ ആശുപത്രികളിലെ പ്രാഥമിക ചികിത്സക്കുശേഷം വീടുകളിലേക്കു മടങ്ങി. ഇന്നലെ 11 ഓടെയാണ് തെരുവുനായയുടെ അക്രമമുണ്ടായത്. തൊഴിലുറപ്പു തൊഴിലാളികളായ പഞ്ചായത്ത് ഒമ്പതാംവാർഡ് രജിഭവനിൽ വിജയമ്മ(76),നികർത്തിൽ അംബിക ശിവരാമൻ(72),കൂട്ടുങ്കൽ സുരളി(45),വെള്ളച്ചനാട് അജിത(48),നികർത്തിൽ ഷൈലജ(52),സമീപത്തെ മരണ വീട്ടിലെത്തിയ കടക്കരപ്പളളി സ്വദേശി ഗിരീഷ്, എറണാകുളം സ്വദേശികളായ മൂന്നുപേർക്കുമാണ് കടിയേറ്റത്. ആക്രമണകാരിയായ നായയെ പിടിക്കാനാകാത്തതിനാൽ പ്രദേശം ഭീതിയിലാണ്.