f

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുകളിൽ താൻ തോറ്റതല്ലെന്നും തോല്പിച്ചതാണെന്നും മുൻമന്ത്രി ജി.സുധാകരൻ. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി.എസ്.ശ്രീകുമാർ രചിച്ച കേരളം പിന്നിട്ട വികസന വഴികൾ എന്ന പുസ്തകം കെ.സി. വേണുഗോപാൽ എം.പിയിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുയായിരുന്നു അദ്ദേഹം. നല്ലരീതിയിൽ ടാറും സിമന്റും ചേർത്താൽ നല്ല റോഡുണ്ടാകും. അത് നടത്താതെ കോൺക്ലേവ് നടത്തിയിട്ടു കാര്യമില്ല. താൻ മന്ത്രിയായിരുന്നപ്പോൾ നിർമ്മിച്ച റോഡുകൾ പോറൽപോലും എൽക്കാതെ വർഷങ്ങളോളം നിലനിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.