vfcvbvcf

മുഹമ്മ: കാണാതായ ആളെ വീടിന് സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് 6-ാം വാർഡ് തറക്കോണം ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന മണപ്പള്ളി ലക്ഷംവീട്ടിൽ റഫീഖ് (42) നെയാണ് ഇന്നലെ പുലർച്ചെ വീടിന് സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴം മുതൽ കാണാതായതിനെ തുടർന്ന് റഫീഖിനായി നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തിവരുകയിരുന്നു. കോട്ടയം സ്വദേശിയായ റഫീഖ് കാലങ്ങളായി മണ്ണഞ്ചേരിയിൽ വാടകയ്ക്ക് താമസിച്ച് വരുകയായിരുന്നു. ഭാര്യ: ജാസ്മി. മക്കൾ: സുൾഫിക്കർ, ആമിന.