
ആലപ്പുഴ: നെൽകർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട സർക്കാർ പുറംതിരിഞ്ഞ് നിൽക്കുന്നതായി നെൽകർഷക സംരക്ഷണ സമിതി (എൻ.കെ.എസ്.എസ് )സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം. ഓരുവെള്ള ഭീഷണി ഫലപ്രദമായി പ്രതിരോധിക്കുവാനും തണ്ണീർമുക്കത്തേയും തോട്ടപ്പള്ളിയിലേയും സ്പിൽവേ ഷട്ടറുകൾ റെഗുലേറ്റ് ചെയ്യണമെന്നും ഓരു മുട്ടുകൾ സമയബന്ധിതമായി സ്ഥാപിക്കമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം മുൻ എം.എൽ. എ ഡോ.കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. നെൽ കർഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് റെജിന അഷറഫ് കാഞ്ഞിരം അദ്ധ്യക്ഷത വഹിച്ചു.കായൽ സംരക്ഷണ കേന്ദ്രം ഡയറക്ടർ ഡോ.കെ.ജി പദ്മകുമാർ, എസ്സ് .നാഗദാസ്, എൻ.കെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, വൈസ് പ്രസിഡന്റുമാരായ പി.വേലായുധൻ നായർ, കെ.ബി.മോഹനൻ, പി.ആർ സതീശൻ, ഇ.ആർ രാധാകൃഷ്ണ പിള്ള, ജോസ് കാവനാട് , പി.എസ് വേണു, മാത്യൂ തോമസ്, സുഭാഷ്, സന്തോഷ് പറമ്പിശേരി, വിശ്വനാഥപിള്ള, സണ്ണി തോമസ് എന്നിവർ സംസാരിച്ചു.