ആലപ്പുഴ :ഡി.സി.സി വൈസ് പ്രസിഡന്റും മുൻ മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായിരുന്ന കല്ലുമല രാജന്റെ രണ്ടാം ചരമവാർഷികാചരണവും അനുസ്മരണവും നാളെ രാവിലെ 8.30ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭവനിൽ നടക്കും. ബ്ലോക്ക് പ്രസിഡന്റ് അനി വർഗീസ് അദ്ധ്യക്ഷത വഹിക്കും.കെ.പി.സി.സി ജനറൽ സെക്രട്ടറി. അഡ്വ. കെ.പി ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. കെ.ആർ. മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തും.