അമ്പലപ്പുഴ: കഞ്ഞിപ്പാടം എ.കെ.ജി മുതൽ വടക്കോട്ട് വട്ടപ്പായിത്ര ജംഗ്ഷൻ വരെ വഴിവിളക്ക് തെളിയാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. രണ്ട് ക്ഷേത്രത്തിലേക്കും നാലുപാടം പട്ടത്താനം എന്നീ സ്ഥലങ്ങളിലേക്കും പോകാൻ ഉള്ള ഏക റോഡിലാണ് വഴിവിളക്കുകൾ ഇല്ലാത്തത്. രാത്രിയിൽ ഒമ്പതര വരെ ബസ് റൂട്ട് ഉള്ള കഞ്ഞിപ്പാടം റോഡിൽ ഇറങ്ങി വടക്കോട്ട് പോകാൻ ഏറെ ബുദ്ധിമുട്ടാണ് നാട്ടുകാർ . എത്രയും പെട്ടെന്ന് വഴി വിളക്ക് തെളിക്കണമെനാണ് നാട്ടുകാർ ആവശ്യം.