ആലപ്പുഴ: സ്വച്ഛത ഹി സേവാ ശുചിത്വോത്സവം ക്യാമ്പയിന്റെ ഭാഗമായി ആലപ്പുഴ നഗരസഭ കേരള സംസ്ഥാന ഖരമാലിന്യ പരിപാലന പദ്ധതിയുടെ സഹായത്തോടെ നഗരസഭാ പരിധിയിലെ അങ്കണവാടി കുട്ടികൾക്കായി ശുചിത്വം കുരുന്നിലെ എന്ന പരിപാടി ആരംഭിച്ചു. ശുചിത്വ ബോധവത്ക്കരണ പരിശോധന ഇന്നും തുടരും. ഒക്ടോബർ ഒന്നിന് കയർ കോർപ്പറേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ശുചിത്വ നിലവാര പരിശോധനയുടെ അടിസ്ഥാനത്തിൽ മികവ് പുലർത്തിയ അങ്കണവാടിക്ക് പുരസ്‌കാരം നൽകുകയും ജീവനക്കാരെ ആദരിക്കുകയും ചെയ്യുമെന്ന് നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എ.എസ്.കവിത എന്നിവർ അറിയിച്ചു.