
അമ്പലപ്പുഴ: അടിസ്ഥാന സൗകര്യ വികസന രംഗത്ത് അഭൂതപൂർവമായ നേട്ടം കൈവരിച്ച മണ്ഡലത്തിൽ അമ്പലപ്പുഴയുടെ വികസന വഴികൾ എന്ന വിഷയത്തിൽ സെമിനാർ നടത്തി. അമ്പലപ്പുഴ മണ്ഡലം സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തോട്ടപ്പള്ളി ഫെസ്റ്റിലാണ് സെമിനാർ നടത്തിയത്. എച്ച്.സലാം എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. ചേർന്ന സെമിനാറിൽ നഗരസഭാ ചെയർപേഴ്സൺ കെ .കെ .ജയമ്മ അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ എ.എസ്. സുദർശനൻ,ശോഭാ ബാലൻ,എസ്. ഹാരിസ്, പി. ജി .സൈസ്, സജിത സതീശൻ, സെമിനാർ കമ്മിറ്റി കൺവീനർ കെ.പി .കൃഷ്ണദാസ്, എ .ഓമനക്കുട്ടൻ,എസ്. മധുകുമാർ എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ ഇ. കെ. ജയൻ സ്വാഗതം പറഞ്ഞു.