
അമ്പലപ്പുഴ: കളർകോട് ദർശനം പുരുഷസ്വയംസഹായസംഘത്തിന്റെ കുടുംബസംഗമവും ഓണാഘോഷവും മുതിർന്ന കുടുംബാംഗങ്ങളായ വി.വി. മുരളീധരൻ, കെ.ജയശ്രി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ബി. ബാലൻപിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി പി. ഷൈലകുമാർ, പി.ആർ. രാജേഷ്‌കുമാർ, വി.ഉണ്ണികൃഷ്ണൻ, വി.എം.അനിൽകുമാർ, ഡോ.എം.സുരേന്ദ്രൻ, അഡ്വ. ടി.കെ. അശോകൻ, എൻ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.