
അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലം സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തോട്ടപ്പള്ളി ഫെസ്റ്റിൽ വൃത്തിയുടെ സമൃദ്ധി എന്ന പേരിൽ ശുചിത്വ സെമിനാറും ഹരിത കർമ്മ സേനാംഗങ്ങൾക്ക് ആദരവും നൽകി. ഹരിത കേരള മിഷൻ സംസ്ഥാന അസി. കോ-ഓർഡിനേറ്റർ ടി..പി .സുധാകരൻ ഉദ്ഘാടനം ചെയ്തു. സെമിനാർ കമ്മിറ്റി ചെയർമാൻ പി.ജി.സൈറസ് അദ്ധ്യക്ഷനായി. എച്ച്. സലാം എം .എൽ. എ, ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ. എസ്. രാജേഷ്, പുറക്കാട്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ .എസ്. സുദർശനൻ,ശോഭ ബാലൻ, പുറക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ് .മായാദേവി, സി. ഷാംജി, എ .ഓമനക്കുട്ടൻ മുജീബ് റഹ്മാൻ, മോഹൻ സി.അറവുന്തറ, കെ .പി .കൃഷ്ണദാസ്, മുഹമ്മദ് കുഞ്ഞാശാൻ എന്നിവർ സംസാരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് സ്വാഗതം പറഞ്ഞു.