ambala

അമ്പലപ്പുഴ: ദേശീയപാതയിൽ പുന്നപ്ര ഭാഗത്ത് സർവീസ് റോഡിലൂടെ ഗതാഗതം ആരംഭിച്ചപ്പോൾ കാൽനടയാത്രക്കാർക്ക് നടക്കാൻ സ്ഥലമില്ലാതായി. കാൽനടയായി സഞ്ചരിക്കാനുള്ള കാനയുടെ മുകളിൽ പെട്ടിക്കടകളും തട്ടുകടകളും സ്ഥാപിച്ചിരിക്കുന്നതാണ് യാത്രക്കാർക്ക് ദുരിതമായി മാറിയിരിക്കുന്നത്.പുന്നപ്ര മാർക്കറ്റിന് സമീപവും കുറവൻതോട് ഭാഗത്തുമാണ് ഇത്തരത്തിൽ കാന കൈയേറിയിരിക്കുന്നത്. വാഹനങ്ങൾ അമിതവേഗതയിൽ വരുമ്പോൾ സർവ്വീസ് റോഡിൽ നിന്ന് മാറി കൊടുക്കാൻ കാനയാണുള്ളത്. എന്നാൽ കാനയുടെ മുകളിൽ പെട്ടിക്കടകളും പരസ്യ ബോർഡുകളും വച്ചിരിക്കുന്നതിനാൽ യാത്രക്കാർക്ക് കാൽനട ദുരിതമാണ്. അടിയന്തരമായി ഈ വിഷയത്തിൽ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.