ആലപ്പുഴ :കൃഷ്ണപുരം സൗത്ത് മണ്ഡലം കോൺഗ്രസ്‌ 11-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൃഹ സമ്പർക്കവും ഫണ്ട് ശേഖരണവും നടത്തി. വാർഡ് പ്രസിഡന്റ് അഹമ്മദ് കുഞ്ഞ് ഇലഞ്ഞിയിൽ അദ്ധ്യക്ഷത വഹിച്ചു. കായംകുളം സൗത്ത് ബ്ലോക്ക്‌ പ്രസിഡന്റ് ചിറപ്പുറത്ത് മുരളി ഉദ്ഘാടനം ചെയ്തു. അഡ്വ.സി.എ. അൻഷാദ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ മഞ്ചു ജഗദീശ്‌ സ്വാഗതം പറഞ്ഞു.നവാസ് , വെളുത്തകുഞ്ഞ്, രമേശൻ, ലത്തീഫ് ,അസീസ്, വേലപ്പൻ പിള്ള, കെ.എസ്. നിസാർ, അലിയാർകുഞ്ഞ്,അബ്ദുൽ ഖാദർ കുഞ്ഞ്, ശിവൻപിള്ള,മുരളീധരൻ, സെയ്‌ദ്, ഇസ്മായിൽ കുഞ്ഞ്,ശിവൻകുട്ടി,നിസ്സാം, ജഗദീശ്‌ എന്നിവർ പങ്കെടുത്തു.