
ആലപ്പുഴ: സംസ്ഥാനത്തെ പ്രൊഫഷണൽ ഗായകരുടെ സർക്കാർ അംഗീകൃത സംഘടനയായ സിംഗിങ്ങ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ കേരളയുടെ (സാ കേരള) സംസ്ഥാന സമ്മേളനം ആലപ്പുഴ എസ്.കെ.എ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന പ്രസിഡന്റായി ആർ.ജി.ഹരിയെയും സെക്രട്ടറിയായി സ്മിതാ ബിജുവിനെയും തിരഞ്ഞെടുത്തു.