photo

ചേർത്തല:പാമ്പുകളുടെ താവളമെന്ന് പഴി കേട്ട ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്തിന് ശാപമോക്ഷം. ശുചിത്വോത്സവത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ പരിസരം വൃത്തിയാക്കി .സ്വച്ഛത ഹി സേവ ശുചിത്വോത്സവം 2025 ന്റെ ഭാഗമായി ചേർത്തല നഗരസഭ സംഘടിപ്പിച്ച പൊതുഇട ശുചീകരണത്തിലാണ് റെയിൽവേ സ്റ്റേഷൻ വെട്ടി തെളിച്ചത്. മന്ത്രി പി.പ്രസാദ് ശുചീകരണം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു.ഒക്ടോബർ 2 ന് ഉച്ചയ്ക്ക് 2 ന് ആരംഭിക്കുന്ന ശുചിത്വ ദീപശിഖ റിലേയോടു കൂടി നഗരസഭയുടെ ശുചിത്വോത്സവം സമാപിക്കും.

ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് ടീം, ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ എൻ.സി.സി ടീം, സെവൻ ഹീറോസ് യൂത്ത് ക്ലബ് അംഗങ്ങൾ,നഗരസഭ കണ്ടിജന്റ് തൊഴിലാളികൾ,ഹരിത കർമ്മ സേന അംഗങ്ങൾ, മറ്റു രാഷ്ട്രീ.
യ സന്നദ്ധ സേനാംഗങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി അഞ്ഞൂറോളം പേർ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി.

വൈസ് ചെയർമാൻ ടി. എസ്.അജയകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശോഭാ ജോഷി,ജി. രഞ്ജിത്ത്,മാധുരി സാബു,എ.എസ്. സാബു, കക്ഷി നേതാക്കളായ അഡ്വ.പി. ഉണ്ണികൃഷ്ണൻ,ആശാ മുകേഷ്, നഗരസഭ സെക്രട്ടറി ടി. കെ.സുജിത്, ക്ലീൻ സിറ്റി മാനേജർ പി.സന്ദേശ്, രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖരായ കെ.ഇ.കുഞ്ഞിമുഹമ്മദ്, അഡ്വ. സി.ഡി. ശങ്കർ,പി.സോയിമോൻ, എം.വി.ജോഷി,ചേർത്തല സ്റ്റേഷൻ മാസ്റ്റർ രേഷ്‌മോൻ,നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ,ശുചിത്വ മിഷൻ പ്രതിനിധികൾ, എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.

......

# ഒക്ടോബർ രണ്ടി ശുചിത്വോത്സവം സമാപിക്കും

ടൺ കണക്കിന് അജൈവ ജൈവ മാലിന്യങ്ങളോടൊപ്പം ഒരു ക്വിന്റലോളം വരുന്ന പ്ലാസ്റ്റിക്ക് മാലിന്യവും ശുചീകരണത്തിന്റെ ഭാഗമായി നീക്കം ചെയ്തു.സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളും പടിഞ്ഞാറ് വശത്തെ കാടുമൂടി കിടന്ന നടപ്പാതയുമടങ്ങുന്ന ഒരു കിലോമീറ്ററോളം ദൂരമാണ് യജ്ഞത്തിന്റെ ഭാഗമായി ശുചീകരിച്ചത്.