
മാന്നാർ: ദേശാഭിമാനി സ്വയം സഹായ സംഘം ഓണാഘോഷവും കുടുംബ സംഗമവും സി.പി.എം മാന്നാർ ഏരിയ സെക്രട്ടറി പി.എൻ. ശെൽവരാജൻ ഉദ്ഘാടനം ചെയ്തു. ദേശാഭിമാനി സ്വയം സഹായ സംഘം പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം മാന്നാർ ഈസ്റ്റ്, വെസ്റ്റ് എൽ.സി സെക്രട്ടറിമാരായ ഷാജി മാനാംപടവിൽ, ശ്രീകുമാർ, ബിജു എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം വരിച്ച വിദ്യാർത്ഥികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി മൊമന്റോകൾ വിതരണം ചെയ്തു. ദേശാഭിമാനി സ്വയം സഹായ സംഘം ചാരിറ്റി കൺവീനർ നൗഷാദ് സ്വാഗതവും സംഘം ജോ.സെക്രട്ടറി ഫസൽ മാന്നാർ നന്ദിയും പറഞ്ഞു.