ചേർത്തല: ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനിയറുടെ കാര്യാലയത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ക്ലർക്ക് തസ്തികയിൽ നിയമിക്കുന്നതിനായി യോഗ്യയുള്ളവരുടെ വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 7 ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ നടത്തും. താത്പര്യമുള്ളവർ അന്നേ ദിവസം ബയോഡാറ്റ,അസൽരേഖകൾ,രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവയുമായി ഹാജരാകേണ്ടതാണ്. യോഗ്യത എസ്.എസ്.എൽ.സി / തത്തുല്യം,കമ്പ്യൂട്ടർ പരിജ്ഞാനം. (ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് അഭികാമ്യം)