
ചാരുംമൂട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഐ.ടി സ്ഥാപനമായ കൈറ്റ്, സംസ്ഥാനത്തെ സ്കൂളുകളിൽ സെപ്തംബർ 20 സ്വതന്ത്ര സോഫ്റ്റ് വെയർ ദിനമായും 22 മുതൽ27 വരെ സ്വതന്ത്ര സോഫ്റ്റ് വെയർ വാരാചരണവും സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ് വെയർ വാരാചരണത്തിന്റെ ഭാഗമായി താമരക്കുളം വി.വി.എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അമ്മമാർക്കും,വയോജനങ്ങൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകി.ചുനക്കര തെക്കുംമുറി ആർട്ട് ലെയിൻ റസിഡന്റ് അസോസിയേഷന്റെ സഹകരണത്തോടെ കാരക്കാട്ട് വീട്ടിലാണ് പരിപാടി സംഘടിപ്പിച്ചത്.ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റേഷൻ ടീം ലീഡർ എബ്രഹാം രജനി മഹേഷ്, സ്കൂൾ വിക്കി ടീം ലീഡർ ഐഷ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളാണ് പരിശീലനം നല്കിയത്. പരിശീലനത്തിന് എത്തിയ അമ്മമാരുടെ അഭ്യർത്ഥന മാനിച്ച്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി മാസത്തിൽ ഒരു ശനിയാഴ്ച കമ്പ്യൂട്ടർ പരിശീലനം തുടരും. പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് എച്ച്. റിഷാദ് നിർവ്വഹിച്ചു. പ്രിൻസിപ്പൽ ആർ. രതീഷ് കുമാർ, ഹെഡ്മിസ്ട്രസ് എസ്. സഫീനബീവി,ഡപ്യൂട്ടി എച്ച്. എം.ടി.ഉണ്ണികൃഷ്ണൻ,അഡ്മിനിസ്ട്രേറ്റർ ടി. രാജീവ് നായർ,സീനിയർ അസിസ്റ്റന്റ് ബി.കെ ബിജു, പിടിഎ വൈസ് പ്രസിഡന്റുമാരായ അനു കാരക്കാട്ട്,ശ്രീകല പ്രസാദ്,മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനുഖാൻ, സ്റ്റാഫ് സെക്രട്ടറിമാരായ പി.എസ്.ഗിരീഷ് കുമാർ,സി .എസ് .ഹരികൃഷ്ണൻ, ചുനക്കര തെക്കുംമുറി ആർട്ട് ലെയിൻ റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് വിജയൻ ഉണ്ണിത്താൻ, രക്ഷാധികാരി രമ രവി, എക്സിക്യൂട്ടീവ് അംഗം ഷെബീന താഹ,മാതൃസംഗമം കൺവീനർ അൽഫിന ഷനാസ്, പി.ടി.എ എക്സിക്യൂട്ടീവ് അംഗം ബിജു ശിവദാസൻ,വി.ജെ .ഷിബിമോൾ,ലിറ്റിൽ കൈറ്റ്സ് മെൻ്റേഴ്സായ റാഫിരാമനാഥ്, നിഷസുകുമാരൻ എന്നിവർ നേതൃത്വം നൽകി.