
ചെന്നിത്തല: എൻ.എസ്.എസ് സംയുക്ത കരയോഗം പൊതുയോഗം മാവേലിക്കര യൂണിയൻ പ്രതിനിധി സഭാംഗം സതീഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സംയുക്ത കരയോഗം പ്രസിഡന്റ് ജി.ജയദേവ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫഷണൽ കോഴ്‌സുകളിൽ ഉന്നതവിജയം നേടിയവരെ യോഗത്തിൽ അനുമോദിച്ചു. മാവേലിക്കര യൂണിയൻ കമ്മിറ്റിയംഗം ചെന്നിത്തല സദാശിവൻ പിള്ള, എൻ.വിശ്വനാഥൻനായർ, സോമൻ പിള്ള, വിജയകുമാർ, ബാലൻ പിള്ള, മോഹനപ്രസാദ്, ചിത്രലേഖ, ജയശ്രീ എന്നിവർ സംസാരിച്ചു. സംയുക്ത കരയോഗം സെക്രട്ടറി അശോകൻ നായർ സ്വാഗതവും കമ്മിറ്റിയംഗം ജി.ഹരികുമാർ നന്ദിയും പറഞ്ഞു.