
ചാരുംമൂട്: പാറ്റൂർ ശ്രീബുദ്ധ സെൻട്രൽ സ്കൂളിൽ രണ്ടു ദിവസമായി നടന്ന ദേശിങ്ങനാട് സ്കൂൾസ് സഹോദയ ആർട്സ് ഫെസ്റ്റായ മഞ്ജീരധ്വനി - 2025 സമാപിച്ചു. 2000 ഓളം കുട്ടികൾ മാറ്റുരച്ച മത്സരങ്ങളിൽ നിന്ന് കൊല്ലം വടക്കേവിള ശ്രീ നാരായണ പബ്ലിക് സ്കൂൾ ഓവറോൾ കിരീടം നേടി. സമാപന സമ്മേളന ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനവിതരണവും എം.എസ്.അരുൺകുമാർ എം.എൽ.എ നിർവ്വഹിച്ചു. കരുനാഗപ്പള്ളി ശ്രീബുദ്ധ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീബുദ്ധ എജുക്കേഷണൽ സൊസൈറ്റി സെക്രട്ടറി വി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, സംഘാടക സമിതി ഭാരവാഹികളായ സുഭാഷ്,സുരേന്ദ്രൻ, സുനി എന്നിവർ പങ്കെടുത്തു.