
മാവേലിക്കര: കേളിയുടെ ഓണാഘോഷവും കുടുംബസംഗമവും നഗരസഭാദ്ധ്യക്ഷൻ നൈനാൻ സി. കുറ്റിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് ജോസ് വിളനിലം അദ്ധ്യക്ഷനായി. പ്രൊഫ.ജി.ചന്ദ്രശേഖരൻ നായർ, പി.മോഹൻ, ജെന്നിംഗ്സ് ജേക്കബ്, ജോൺ കെ.മാത്യു, രവീന്ദ്രൻ നായർ, കെ.എസ്.ജയകുമാർ, പ്രദീപ്‌കുമാർ, സുനിൽ കുമാർ, ജയമോഹൻ, വി.പി.വർഗീസ്, അഡ്വ.ദേവി പ്രസാദ്, കണ്ടിയൂർ മഹാദേവൻ എന്നിവർ സംസാരിച്ചു.