photo

ചേർത്തല:കെ.വി.എം. കോളേജ് ഓഫ് ഫാർമസിയിൽ ബിരുദ ദാനച്ചടങ്ങ് നടന്നു.ആരോഗ്യ സർവകലാശാല ഡീൻ ഡോ.ആർ.എസ്.രാജശ്രീ ചടങ്ങ് ഉദ്ഘാടനം ചെയ്തു.കെ.വി.എം. ട്രസ്റ്റ് ഡയറക്ടർ ഡോ.വി.വി.പ്യാരിലാൽ അദ്ധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ ഡോ.ബീന റിപ്പോർട്ട് അവതരിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ഡാലിയ, കെ.വി.എം. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ.ഫ്രാൻസിസ് സി.പീറ്റർ, ഡോ.ചിത്രാ സി.നായർ,വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. ആരോഗ്യ സർവകലാശാലയുടെ എപ്ലസ് അക്രഡിറ്റേഷൻ സർട്ടിഫിക്കേറ്റ് സർവകലാശാല ഡീൻ ഡോ.ആർ.എസ്.രാജശ്രീയിൽ നിന്നും കെ.വി.എം. ട്രസ്റ്റ് ഡയറക്ടർ ഡോ.വി.വി. പ്യാരിലാൽ ഏറ്റുവാങ്ങി.