തുറവൂർ : പട്ടണക്കാട് ഗ്രാമപഞ്ചായത്തിന്റെയും വെട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സ്ത്രീ ക്യാമ്പയിന്റെ ഭാഗമായി അസ്ഥിരോഗ പരിശോധനയും ജീവിത ശൈലി രോഗനിർണയ ക്യാമ്പും സംഘടിപ്പിച്ചു. പട്ടണക്കാട് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് മേരി ജാസ്മിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്റ് ജയപാൽ, വാർഡ് മെമ്പർ ഉഷാദേവി, അസ്ഥിരോഗ വിദഗ്ദ്ധൻ ഡോ.സുമേഷ് ശങ്കർ ,മെഡിക്കൽ ഓഫീസർ ഡോ, ജോർജ്, ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ, പി.ആർ.ഒ ഷൈജു, ആരോഗ്യ പ്രവർത്തകരായ ബിന്ദു, ബെറ്റ്സി ഗോപാൽ, സിന്ധു, സ്വാതി, ബീമ, മാർഗ്രറ്റ്, എന്നിവർ ക്യാമ്പയിന് നേതൃത്വം നൽകി. 62 ഓളം സ്ത്രീകളെ ക്യാമ്പിൽ പരിശോധന നടത്തുകയും മരുന്ന് വിതരണം നടത്തുകയും ചെയ്തു.