കാരാഴ്‌മ: മഴപ്പഴഞ്ഞിയിൽ ഭദ്രാ-സരസ്വതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവം ഇന്ന് മുതൽ ഒക്ടോബർ 2 വരെ നടക്കും. ഇന്ന് രാവിലെ ദേവീഭാഗവത പാരായണം, വൈകിട്ട് 6ന് പൂജവയ്‌പ്. ഒക്ടോബർ ഒന്നിന് കളഭച്ചാർത്ത്, 2 ന് വിജയദശമി ദിനത്തിൽ രാവിലെ 7.30 ന് പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭം, ദേവീഭാഗവത പാരായണം, കളഭച്ചാർത്ത്, വിശേഷാൽ പൂജകൾ എന്നിവ നടക്കുമെന്നു പ്രസിഡന്റ് ജി.ഗോപകുമാർ, സെക്രട്ടറി അനീഷ് വി.കുറുപ്പ്, ട്രഷറർ ജി.ശ്രീകുമാർ എന്നിവർ അറിയിച്ചു.