ആലപ്പുഴ: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കിടങ്ങാംപറമ്പ് ഗുരുമന്ദിരം ഓഡിറ്റോറിയത്തിൽ ഇന്ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനവും ശ്രീഭുവനേശ്വരി പുരസ്ക്കാര വിതരണവും ആലപ്പുഴ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.പത്മകുമാർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് ആരംഭിക്കുന്ന പരിപാടിയിൽ ക്ഷേത്രയോഗം പ്രസിഡന്റ് ഷാജി കളരിക്കൽ അദ്ധ്യക്ഷനാകും. മുഖ്യ പ്രഭാഷണവും, ശ്രീഭുവനേശ്വരി വാദ്യശ്രേഷ്ഠ പുരസ്ക്കാര ജേതാവ് ടി.എസ്.പ്രസന്നനുള്ള പുരസ്ക്കാര ദാനവും സീനിയർ സിവിൽ ജഡ്‌ജി പ്രമോദ് മുരളി നിർവഹിക്കും. ക്ഷേത്രയോഗം വൈസ് പ്രസിഡന്റ് ജി.മോഹൻദാസ്, ബോർഡ് മെമ്പർമാരായ പി.ബി.രാജീവ്, ഉഷാസകുമാരി എന്നിവർ സംസാരിക്കും. ആഘോഷകമ്മിറ്റി ചെയർമനാൻ പി.ഡി.രാജീവ് സ്വാഗതവും കൺവീനർ സി.രാധാകൃഷ്ണൻ നന്ദിയും പറയും.