ചേർത്തല:വെള്ളിയാകുളം എൻ.എസ്.എസ് കരയോഗത്തിൽ പൊതുയോഗവും അനുമോദനവും,എൻഡോവ്‌മെന്റ്– ധനസഹായ വിതരണവും നടന്നു.യൂണിയൻ കമ്മിറ്റിയംഗം എൻ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.രാജപ്പൻ നായർ,വൈസ് പ്രസിഡന്റ് എ.കൃഷ്ണൻകുട്ടി നായർ,വനിതാ സമാജം പ്രസിഡന്റ് ബി.അംബികാദേവീ,സെക്രട്ടറി ബി.ബീന, ട്രഷറർ കെ.രാജപ്പൻ പിള്ള,പി.എച്ച്.ഡി നേടിയ ജ്യോതി എസ്.കൃഷ്ണ എന്നിവർ സംസാരിച്ചു.