മാവേലിക്കര: ചെട്ടികുളങ്ങര ആഞ്ഞിലിപ്രാ 1188-ാം നമ്പർ ദേവീവിലാസം എൻ.എസ്.എസ് കരയോഗത്തിന്റേയും 3201-ാം നമ്പർ ദേവീ വിലാസം വനിതാ സമാജത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബ സംഗവും നടത്തി. കരയോഗം പ്രസിഡൻ്റ് സി.മുരളീധരൻ പിള്ള ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. ചെട്ടികുളങ്ങര പഞ്ചായത്തിലെ മികച്ച ഭിന്നശേഷി കർഷകനുള്ള അവാർഡ് നേടിയ കരയോഗത്തിന്റെ മാവേലിക്കര എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രതിനിധി കൂടിയായ ജയകുമാർ നമ്പിടേത്ത്, ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്തതിന് കരസേന മേധാവിയുടെ മെഡലിന് അർഹയായ കരയോഗം അംഗം കൂടിയായ മേജർ ആതിരക്ക് വേണ്ടി അമ്മ രമാദേവി, ഇക്കഴിഞ്ഞ പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ശ്രേയ.എസ്, കരയോഗത്തിലെ മുതിർന്ന അംഗമായ പള്ളിപ്പുറത്ത് ബാലകൃഷ്ണ പിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു. പരിപാടികൾക്ക് കരയോഗം ഭാരവാഹികളായ പ്രസിഡൻ്റ് സി.മുരളീധരൻ പിള്ള, സെക്രട്ടറി കെ.മധുസൂദനൻ പിള്ള, ജോ.സെക്രട്ടറി സി.ജയകുമാർ, ഖജാൻജി വി.ജി അനിൽകുമാർ, വനിതാ സമാജം പ്രസിഡന്റ് ശ്രീദേവി കൃഷ്കുമാർ, വൈസ് പ്രസിഡന്റ് അംബികാ പിള്ള, സെക്രട്ടറി മിനിലക്ഷ്മണൻ, ജോ.സെക്രട്ടറി രശ്മി, ട്രഷറർ ഉഷ.കെ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.