vfcfv

തുറവൂർ: പ്രമുഖ കീബോർഡ് കലാകാരൻ തുറവൂർ പഞ്ചായത്ത് 8-ാം വാർഡിൽ കുട്ടൻ തറ വീട്ടിൽ രവിക്കുഞ്ഞ് (54) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. പ്രൊഫഷണൽ ട്രൂപ്പുകളിലും ദൃശ്യമാധ്യമ രംഗവേദികളിലും നിറ സാന്നിധ്യമായിരുന്ന രവിക്കുഞ്ഞ്,​ മോട്ടോർ ന്യൂറോൺഡിസീസ് എന്ന അപൂർവ്വരോഗം ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിത്സയിലായിരുന്നു.ഭാര്യ: മഞ്ചു. മക്കൾ : ജയകൃഷ്ണൻ, ഗൗരി കൃഷ്ണ.