മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരകുറുപ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീജിത് അദ്ധ്യക്ഷനായി. കായിക അധ്യാപകൻ ഡേവിഡ് ജോസഫ്, ആശിർവാദ്, മിഥുൻ, സബിൻ, മനോജ് എന്നിവർ പങ്കെടുത്തു. ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ, കബഡി, വടംവലി, കലാ മത്സരങ്ങൾ തുടങ്ങി കേരളോത്സവത്തിലെ മത്സര ഇനങ്ങളും യുവോത്സവത്തിലെ മത്സരയിനങ്ങളും നടന്നു. സമാപന സമ്മേളനം ഇന്ന് വൈകിട്ട് 3ന് ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സന്തോഷ് ഉദ്ഘാടനം ചെയ്യും.