മാവേലിക്കര : യോഗക്ഷേമസഭയുടെ സംസ്ഥാനത്തെ ഏറ്റവും നല്ല പ്രവർത്തകനുള്ള കേരള ഗവർണറുടെ ബഹുമതി ലഭിച്ച പടിഞ്ഞാറെനട ശ്രീമഹാഗണപതി ക്ഷേത്രം മേൽശാന്തി പ്രസന്നൻനമ്പൂതിരിയെ ക്ഷേത്ര ഭരണസമതി ആദരിച്ചു. ചടങ്ങ് പ്രസിഡന്റ് വേണുപഞ്ചവടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ്കുമാർ അധ്യക്ഷനായി. യോഗത്തിൽ ബിജുകോയിക്കൽ, പ്രകാശ്, അശോക്കുമാർ, ബിനുഉണ്ണിത്താൻ, രാജാശേഖരൻ. ബാലകൃഷ്ണൻ, സതി സുരേന്ദ്രൻ, രാമചന്ദ്രൻനായർ, ഉമേഷ്‌ തുടങ്ങിയവർ സംസാരിച്ചു.