
ആലപ്പുഴ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യുവിന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള ട്രേഡ് യൂണിയൻ സെമിനാർ നടന്നു. സഹകരണ മേഖലയും കേന്ദ്ര നിലപാടുകളും എന്ന വിഷയത്തിൽ നടന്ന സെമിനാർ യൂണിയന്റെ സംസ്ഥാന ട്രഷറർ പി.എസ്.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.സി.ഇ.യു സംസ്ഥാന സെക്രട്ടറി ആർ.രവീന്ദ്രൻ മോഡറേറ്ററായ സെമിനാറിൽ ആക്കനാട് രാജീവ്, ആമ്പക്കാട് സുരേഷ്, വി.എൻ.സുരേഷ് ബാബു, വി.എസ്.പുഷ്പരാജ് എന്നിവർ സംസാരിച്ചു.