ആലപ്പുഴ: കേരളത്തിലെ കാർഷിക മേഖലയിൽ കേന്ദ്ര സംഘം നടത്തിയ സന്ദർശനം അറിയിച്ചില്ലെന്ന കൊടിക്കുന്നിൽ സുരേഷ് എം.പിയുടെയും മന്ത്രി സജി ചെറിയാന്റെയും പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് കേരള സംയുക്ത കർഷക വേദി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര സംഘത്തോടൊപ്പം ആലപ്പുഴയിലെയും തൃശ്ശൂരിലെയും പാലക്കാട്ടെയും സംസ്ഥാന കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സന്ദർശനത്തിനുണ്ടായിരുന്നു.
ആയിരക്കണക്കിന് കർഷകരോടും കാർഷിക പ്രതിസന്ധിയിൽ ആത്മഹത്യ ചെയ്ത നെൽകർഷകരോടും കുടുംബാംഗങ്ങളോടും ചെയ്യുന്ന അനീതിയാണിതെന്ന് കർഷകവേദി നേതാക്കളായ കൃഷ്ണപ്രസാദ്,ഷാജി രാഘവൻ എന്നിവർ ആരോപിച്ചു.