ph

കായംകുളം: കായംകുളം നഗരസഭ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 41-ാം വാർഡിൽ പൂർത്തീകരിച്ച വി.എസ് അച്യുതാനന്ദൻ സ്മാരക ഗ്രന്ഥശാല ഉദ്ഘാടനവും ഗാന്ധി പ്രതിമ അനാച്ഛാദനവും മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. നവീകരിച്ച സ്മാർട്ട് അങ്കണവാടിയും അബ്ദുൽ കലാം ഗ്രൂപ്പ് സ്റ്റഡി സെന്ററും യു.പ്രതിഭയും എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ പി.ശശികല അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജെ.ആദർശ്, വാർഡ് കൗൺസിലർ റജി മാവനാൽ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.കേശുനാഥ്, പി.എസ്.സുൽഫിക്കർ,ഷാമില അനിമോൻ,എൽ.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ പി.ഹരിലാൽ,സി.പി.എം ഏരിയ സെക്രട്ടറി ബി.അബിൻഷാ, ബി.ജെ.പി മണ്ഡലം പ്രസിഡ് ആർ. വിനോദ്,ലൈബ്രറി കൗൺസിൽ താലൂക് പ്രസിഡന്റ് സന്തോഷ്‌ കുമാർ എന്നിവർ സംസാരിച്ചു.