കായംകുളം: ഡി.വൈ.എഫ്.ഐ കായംകുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പൻ അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.എ അൻവർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം ജെ.മിനീസ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സി.എ അഖിൽ കുമാർ,സനൂജ് മൂലവന,അഖിൽ എസ്.ടി എന്നിവർ സംസാരിച്ചു.