അമ്പലപ്പുഴ: പുറക്കാട് സ്മ്യതി വനം പ്രദേശത്ത് എയിംസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജനകീയ കൂട്ടായ്മയുടെ ആദ്യ സമ്മേളനം ഒക്ടോബർ ഒന്നിന് അമ്പലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് മൂന്നിന് പരിപാടിയിൽ ജാതി- മത- രാഷ്ട്രീയ ഭേദമന്യേ സമൂഹത്തിന്റെ നാനാ തുറകളിലുള്ള നൂറുകണക്കിനു പേർ പങ്കെടുക്കും. പുറക്കാട് മണക്കൽ പാടശേഖരത്തിനോട് ചേർന്ന് 460 ഏക്കറോളം ഭൂമിയാണ് സർക്കാർഉടമസ്ഥതയിലുള്ളത്.