vidyakeerthi-puraskaram

മാന്നാർ: ശ്രീകുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് നൽകി വരുന്ന വിദ്യാകീർത്തി പുരസ്കാര സമർപ്പണം നടത്തി. രാഷ്ട്രപതിയുടെ അതിവശിഷ്ട സേവാ മെഡലിന് അർഹനായ എയർ വൈസ് മാർഷൽ പി.കെ ശ്രീകുമാറിന് (റിട്ട.) മന്ത്രി സജി ചെറിയാൻ വിദ്യാ കീർത്തി പുരസ്കാരം സമ്മാനിച്ചു. ക്ഷേത്ര സമിതി പ്രസിഡന്റ് സജി കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ബാലകൃഷ്ണപിള്ള ചൈതന്യ, നൃത്ത വിസ്മയവും എം.ജി യൂണിവേഴ്സിറ്റി മുൻ കലാതിലകവുമായ അമലു ശ്രീരംഗ്, ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ കരീം, മാന്ധാരം ചരിത്ര ഗ്രന്ഥകാരൻ പി.ബി ഹാരിസ്, ജീവൻ രക്ഷാപ്രവർത്തകൻ അൻഷാദ് മാന്നാർ, മാന്നാർ അയ്യപ്പൻ, ജിയോഗ്രഫി ഒന്നാം റാങ്ക് ജേതാവ് ഹൃദ്യ.എസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഭരണസമിതി അംഗങ്ങളായ ശിവൻ പിള്ള, രാജേന്ദ്രൻ, സജി വിശ്വനാഥൻ, അജിത് കുമാർ, അർച്ചന രാജേഷ്, ഗിരീഷ് എന്നിവർ സംസാരിച്ചു. ക്ഷേത്ര സമിതി സെക്രട്ടറി പ്രഭകുമാർ സ്വാഗതവും അനീഷ ശ്രീകുമാർ നന്ദിയും പറഞ്ഞു.