
മാന്നാർ: എ 1166-ാം നമ്പർ ചെങ്ങന്നൂർ ചെറുകിട വ്യവസായി ക്ഷേമ സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം ബാങ്ക് ഹാളിൽ ചേർന്നു. ബാങ്ക് പ്രസിഡന്റ് മാന്നാർ മൻമഥൻ ഉദ്ഘാടനം ചെയ്തു. ഖാദി ബോർഡുമായി ചേർന്ന് വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിന് സംരംഭകർക്ക് സബ്സിഡിയോടുകൂടി വായ്പകൾ നൽകിക്കൊണ്ട് ചെറുകിട വ്യവസായികളുടെ ഉന്നമനത്തിനാണ് ബാങ്ക് മുൻതൂക്കം നൽകുന്നതെന്ന് മാന്നാർ മൻമഥൻ പറഞ്ഞു. ബാങ്ക് സെക്രട്ടറി വി.ടി.ശ്രീലേഖ ,ബോർഡംഗങ്ങളായ കെ.മദനേശ്വരൻ, ബിന്ദു രാജേന്ദ്രൻ, സുധാകരൻ ഡി.കെ, ഗിരിജ, ലതാകുമാരി, ആർദ്ര ഈശ്വർ, സദാശിവൻ എന്നിവർ സംസാരിച്ചു.