മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത് സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറിയിലൂടെ നടപ്പാക്കുന്ന 'തരുണി' പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നാളെ രാവിലെ 11 ന് മാന്നാർ വ്യാപാരി ഭവനിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ് നിർവഹിക്കും. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി അദ്ധ്യക്ഷത വഹിക്കും. വാർഡ് 17 ൽ ബുധനാഴ്ച്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ പദ്ധതിയുടെ സേവനം ലഭ്യമാകും.