ആലപ്പുഴ: ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂൾ/കോളേജ് വിദ്യാർത്ഥികൾക്കുള്ള ജില്ലാതല മത്സരങ്ങൾ ഒക്ടോബർ 2,3തീയതികളിൽ കൊമ്മാടി സാമൂഹ്യ വനവത്കരണ വിഭാഗം ജില്ലാ കാര്യാലയത്തിൽ നടക്കും.
ആഘോഷപരിപാടികളുടെ ജില്ലാതല സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാനദാനവും ഒക്ടോ.3ന് വൈകിട്ട് 4ന് നഗരസഭാ ചെയർപേഴ്‌സൺ കെ.കെ. ജയമ്മ ഉദ്ഘാടനം ചെയ്യും. കളപ്പുര വാർഡ് കൗൺസിലർ ജ്യോതി പ്രകാശ് അദ്ധ്യക്ഷയാകും.കൊമ്മാടി വാർഡ് കൗൺസിലർ മോനിഷ ശ്യാം, ആലപ്പുഴ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ സുമി ജോസഫ്, ആലപ്പുഴ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ടി. എസ് സേവ്യർ എന്നിവർ പങ്കെടുക്കും.