ഹരിപ്പാട്: മുതുകുളം പാർവ്വതി അമ്മ സ്മാരക ട്രസ്റ്റിന്റെ ചെയർമാനായിരുന്ന ചാമ്പക്കുന്നത്ത് എൻ.പുരക്ഷോത്തമനെ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു. ട്രസ്റ്റ് സെക്രട്ടറി ആർ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം മോരുകണ്ടത്തിൽ കെ.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു.സാം മുതുകുളം, ലത ഗീതാഞ്ജലി, എം.ഗോപാലകൃഷ്ണൻ, ശശാങ്കൻ, സുരേഷ് പുത്തൻകുളങ്ങര, ചന്ദ്രശേഖരൻ, ബി.രവീന്ദ്രൻ, ആമച്ചാലിൽ ഉണ്ണി, എം.ബാബു എന്നിവർ സംസാരിച്ചു. എൻ.രാമചന്ദ്രൻ നായർ സ്വാഗതവും ജി.കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.