മാന്നാർ : കുട്ടമ്പേരൂർ കുറ്റിയിൽ ദുർഗ്ഗാദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ഒക്ടോബർ 2ന് വിജയദശമി ദിനത്തിൽ രാവിലെ 6.30 മുതൽ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന വിദ്യാരംഭം ചടങ്ങിൽ ദാമോദരൻ നമ്പൂതിരി കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നുനൽകുമെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് കെ.മദനേശ്വരൻ അറിയിച്ചു.