vfdgfdh

ആലപ്പുഴ : ആലപ്പുഴ അർബൻ സഹകരണ ബാങ്ക് വാഷിക പൊതുയോഗം പ്രസിഡന്റ് അഡ്വ.ആർ. ജയസിംഹന്റെ അദ്ധ്യക്ഷതയിൽ നടന്നു. അമ്പലപ്പുഴ താലൂക്കിൽ രണ്ടു ബ്രാഞ്ചുകൾ തുടങ്ങുന്നതിന് തീരുമാനിച്ചു. എ.ടി.എം അടക്കമുള്ള സംവിധാനം ഉടൻ തുടങ്ങുമെന്ന് പ്രസിഡന്റ് അറിയിച്ചു. എസ്.എസ്.എൽ.സിക്കും പ്ളസ് ടുവിനും ഉന്നതവിജയം നേടിയ അംഗങ്ങളുടെയും ജീവനക്കാരുടെയും മക്കൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്‌തു. യോഗത്തിൽ സി.ഇ.ഒ എം.കെ.സജിത് സ്വാഗതം പറഞ്ഞു. ഭരണസമിതി അംഗങ്ങളായ അജയ് സുധീന്ദ്രൻ, പി.കെ.സദാശിവൻ പിള്ള, പി. എസ്. ബാബു. സിന്ധു അജി, ബാബുരാജ് സി.കെ., ജി. ശ്രീജിത് എന്നിവർ സംസാരിച്ചു.