mor

ആലപ്പുഴ : കരുവാറ്റയിലെ കർഷകരുടെ നെല്ല് അടിയന്തരമായി സംഭരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകമോർച്ചയും സംയുക്ത കർഷകവേദിയും മങ്കൊമ്പിൽ നടത്തി വന്ന സമരം ഒത്തുതീർപ്പായി. ബുധനാഴ്ചയോടെ മുഴുവൻ നെല്ലും സംഭരിക്കാമെന്ന പാഡീ ഓഫീസറുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. നെൽ കർഷക മേഖലയിൽ ബി.ജെ.പിയും കർഷകമോർച്ചയും നടത്തുന്ന ഇടപെടലുകൾ തുടരുമെന്നും സംസ്ഥാന സർക്കാർ കർഷകരോട് അവഗണന തുടർന്നാൽ നെല്ലുസംഭരണം കേന്ദ്രം തന്നെ എറ്റെടുക്കുമെന്നും കർഷക മോർച്ച സംസ്ഥാന പ്രസിഡൻ്റ് ഷാജി രാഘവൻ പറഞ്ഞു. പാഡി ഓഫിസ് പടിക്കൽ നടത്തിയ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.കർഷകമോർച്ച ആലപ്പുഴ റവന്യൂ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് മങ്കൊമ്പ് പാഡി ഓഫീസ് ഉപരോധിച്ചത്.

ഉപരോധസമരം കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.രാമചന്ദ്രൻ. ബി.ജെ.പി അലപ്പുഴ നോർത്ത് ജില്ലാ പ്രസിഡൻ്റ് അഡ്വ. പി.കെ. ബിനോയ്, കർഷക മോർച്ച സംസ്ഥാന സെക്രട്ടറിമാരായ ഗോപൻ ഗ്രാമം കർഷക മോർച്ച നേതാക്കളായ പ്രണവം ശ്രീകുമാർ പി.എസ്സ് നോബിൾ, എസ്സ് ഗോപകുമാർ, രാജ്കുമാർ,കെ കെ സജീവൻ, എം.ആർ സജീവ് ബിന്ദു വിനയകുമാർ, ജി.ഹരികുമാർ, മണ്ഡലം പ്രസിഡന്റ് സി.എൽ ലെജുമോൻ, ജില്ലാ സെക്രട്ടറി വിനോദ് ജി മഠത്തിൽ, കെ. ബി ഷാജി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി